Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Vice President

ജെ.ഡി. വാൻ‌സ് അർമേനിയയിൽ

യെ​​​ര​​​വാ​​​ൻ: ​​​അ​​​മേ​​​രി​​​ക്ക​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ് അ​​​ർ​​​മേ​​​നി​​​യ​​​യും അ​​​സ​​​ർ​​​ബൈ​​​ജാ​​​നും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു. നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടു കാലത്തെ ശ​​​ത്രു​​​ത​​​യ്ക്കൊ​​​ടു​​​വി​​​ൽ അ​​​ർ​​​മേ​​​നി​​​യ​​​യും അ​​​സ​​​ർ​​​ബൈ​​​ജാ​​​നും തമ്മിൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലു​​​ണ്ടാ​​​യ സ​​​മാ​​​ധാ​​​നക്കരാ​​​റി​​​ന്‍റെ തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി​​​ട്ടാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം.

സ​​​മാ​​​ധാ​​​ന ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന ‘ട്രം​​​പ് റൂ​​​ട്ട് ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പീ​​​സ് ആ​​​ൻ​​​ഡ് പ്രോ​​​സ്പെ​​​രി​​​റ്റി (ട്രി​​​പ്പ്)’ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​നാ​​​ഴി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രി​​​ക്കും വാ​​​ൻ​​​സ് ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ക. ഇ​​​ന്ന​​​ലെ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലെ​​​ത്തി​​​യ വാ​​​ൻ​​​സ് ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലാ​​​യി​​​രി​​​ക്കും.

തെ​​​ക്ക​​​ൻ കോ​​​ക്ക​​സ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ റ​​​ഷ്യ​​​ക്കു​​​ള്ള സ്വാ​​​ധീ​​​നം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ന്ന നീ​​​ക്ക​​ങ്ങ​​​ളാ​​​ണ് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തു​​​ന്ന​​​ത്. ട്രി​​​പ്പ് ഇ​​​ട​​​നാ​​​ഴി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ൽ ഏ​​​ഷ്യ​​​യും യൂ​​​റോ​​​പ്പും ത​​​മ്മി​​​ലു​​​ള്ള ക​​​ണ​​​ക്ടി​​​വി​​​റ്റി മെ​​​ച്ച​​​പ്പെ​​​ടും.

സെ​​​ൻ​​​ട്ര​​​ൽ ഏ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​റേ​​​നി​​​യം, ചെ​​​ന്പ്, സ്വ​​​ർ​​​ണം, അ​​​പൂ​​​ർ​​​വ ധാ​​​തു​​​ക്ക​​​ൾ എ​​​ന്നി​​​വ അ​​​നാ‍യാ​​​സം പാ​​​ശ്ചാ​​​ത്യ വി​​​പ​​​ണി​​​ക​​​ളി​​​ലെ​​​ത്തു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു. ഇ​​​ട​​​നാ​​​ഴി നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ട്രി​​​പ്പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​ന്പ​​​നി എ​​​ന്ന സ്ഥാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up